728x90 AdSpace

Latest News

Category 3

Category 6

?max-results="+numposts5+"&orderby=published&alt=json-in-script&callback=recentarticles8\"><\/script>");

Category 4

Powered by Blogger.

Category 1

Film Actor N L Balakrishnan passed away





ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു എന്‍ എല്‍ ബാലകൃഷ്‍ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.


നാരായണന്‍ ലക്ഷ്‍മി ബാലകൃഷ്‍ണന്‍ എന്ന എന്‍ എല്‍ ബാലകൃഷ്‍ണന്‍ 1943ന് തിരുവനന്തപുരം പൗഡിക്കോണത്താണ്‌ ജനിച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന് പെയ്‍ന്റിംഗില്‍ ഡിപ്ലോമ നേടി. കേരള കൌമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറായിട്ടാണ് സിനിമയിലേക്കെത്തുന്നതും. ജി അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്‍ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍ തുടങ്ങിയ പ്രമുഖരുടെയടക്കം നൂറ്റിയെഴുപതോളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായത്. ഓര്‍ക്കാപ്പുറത്ത്, ജോക്കര്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, പട്ടണപ്രവേശം തുടങ്ങിയവയാണ് നടനെന്ന നിലയില്‍ എന്‍ എല്‍ ബാലകൃഷ്‍ണന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍. എന്‍ എല്‍ ബാലകൃഷ്‍ണന്‍ 162 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്‌. ബ്ലാക് ആന്റ് വൈറ്റ് എന്ന പേരില്‍ ഒരു പുസ്‍തകവും എന്‍ എല്‍ ബാലകൃഷ്‍ണന്‍ രചിച്ചിട്ടുണ്ട്.

2012ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാര്‍ഡും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്‌ഠ കലാകാരന്മാര്‍ക്കുള്ള പുരസ്‍കാരവും നേടിയിട്ടുണ്ട്.

  • Blogger Comments
  • Facebook Comments
Item Reviewed: Film Actor N L Balakrishnan passed away Description: Famous Malayalam Film actor-N-L-Balakrishnan-passed-away.Exclusive photos and details of nl balakrishnan is here. Rating: 5 Reviewed By: abhay
Scroll to Top