ഒരു
ഗ്രാമത്തിലെ യുവാക്കളുടെ
പ്രശ്നങ്ങളും അവര്‍ തമ്മില്ലുള്ള
സൗഹൃദവും പ്രമേയമാക്കി M
പത്മകുമാര്‍
സംവിധാനം ചെയ്യുന്ന ചിത്രമാണ്
പോളിടെക്നിക്.
തന്‍റെ
ഗ്രാമത്തിലെ ഒരു സാധാരണ
രാഷ്ട്രീയ പ്രവര്‍ത്തകനാണ്
പോളി(കുഞ്ചാക്കോ
ബോബന്‍).സാമ്പത്തികമായി
ഉയര്‍ന്ന കുടുംബത്തിലെ
അങ്കമായതുകൊണ്ട് തന്നെ
,കുടുംബത്തിനു
വേണ്ടി ഒന്നും പോളി
സമ്പാച്ചിരുന്നില്ല,
പകരം
അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും
തന്‍റെ ഗ്രാമത്തിന്‍റെ
ക്ഷേമത്തിന് വേണ്ടിയായിരുന്നു.
ഈ
സാഹചര്യത്തില്‍ പട്ടാളക്കാരനായ
പോളിയുടെ അച്ഛന്‍ ഒരു തീവ്രവാദി
ആക്രമണത്തില്‍ കൊല്ലപെടുന്നു.
ഇത്
കുടുംബത്തിന്‍റെ ഉത്തരവാദിത്തം
ഏറ്റെടുക്കാന്‍ പോളിയെ
നിര്‍ബന്ധിതനാകുന്നു.സര്‍വീസ്
പിരിയഡില്‍ ഇരിക്കുമ്പോള്‍
മരണപ്പെട്ടത് കൊണ്ട് സര്‍കാരില്‍
നിന്നും ഒരു തുക പോളിയുടെ
കുടുംബത്തിനു ലഭിക്കുന്നു.ഈ
തുക തന്‍റെ ഗ്രാമത്തിലെ പൂട്ടി
കിടക്കുന്ന ഒരു ബിസ്കറ്റ്
കമ്പനി തുറക്കാന്‍ ഉപയോഗിക്കാന്‍
പോളി തീരുമാനിക്കുന്നു.പോളിയുടെ
കൂട്ടുകാരായ ബെക്കര്‍ (അജു
വര്‍ഗീസ്)
,മുരുകന്‍
(നിയാസ്)
,ഉദയന്‍
(റോണി)
എന്നിവരും
ഈ ഉദ്യമത്തില്‍ അവനെ സഹായിക്കുന്നു.
പോളി
ചെയ്യുന്ന എല്ലാ കാര്യങ്ങളും
അലങ്കോലപെടുത്തുന്ന ആളാണ്
പഞ്ചായത്ത് പ്രസിഡന്‍റ കൂടിയായ
സുകുമാരന്‍ നായര്‍
(വിജയരാഘവന്‍).പോളിയും
സുകുമാരന്‍ നായരുടെ മകള്‍
അശ്വതി (ഭാവന)യുമായുള്ള
പ്രേമബന്ധം വളരെ കാലമായുള്ള
ഇവരുടെ ശത്രുത വര്‍ദ്ധിപ്പിക്കുന്നു.ഇവര്‍
തമ്മില്ലുള്ള പ്രശ്നങ്ങളില്‍
പോലിസ് ഉദ്യോഗസ്ഥ കൂടിയായ
അശ്വതിയുടെ ഇടപെടലും പോളി
ഈ പ്രശ്നങ്ങളെ എല്ലാം
മറികടക്കുന്നതും വളരെ
ഹാസ്യാത്മകമായി പോളിടെക്നിക്
അവതരിപ്പിക്കുന്നു.
അഭിനേതാക്കള്‍
കുഞ്ചാക്കോ ബോബന്‍
ഭാവന
അംബിക
ദേവി ചന്ദന
വിജയരാഘവന്‍
ഷിജു
കൊച്ചു പ്രേമന്‍
തെസ്നി ഖാന്‍
അജു വര്‍ഗീസ്
സുരാജ് വെഞ്ഞാറമൂട്
Official Facebook Page : https://www.facebook.com/Polytechnicmalayalammovie


