മുകേഷിന്റെ
വിവാഹതിനെതിരെ ഒന്നാം ഭാര്യ സരിത രംഗത്ത്. മുകേഷ് ഇപ്പോഴും തന്‍റെ ഭാര്യയാണെന്നും തങ്ങളുടെ
വിവാഹ മോചനകേസ് തീര്‍പ്പായിട്ടില്ല എന്നും സരിത വ്യക്തമാക്കി.മുകേഷ് കഴിഞ്ഞ ദിവസം
പ്രമുഖ നര്‍ത്തകി മേഖ ദേവികയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് സരിത ആരോപണവുമായി
രംഗത്തെത്തിയത്.
2003 മുതല്‍ വേര്‍പിരിഞ്ഞു
കഴിയുന്ന സരിതയും മുകേഷും ചെന്നൈ കുടുംബകോടതിയിലാണ് കേസ് നല്‍കിയിരുന്നത്.2008 ല്‍
ഇവരെ കൌണ്‍സിലിങ്ങ് നടത്തിയെങ്കിലും ഒരുമിച്ചു ജീവിക്കാനാവില്ല എന്ന് ഇരുവരും
കോടതിയെ അറിയിച്ചിരുന്നു.
മുകേഷിന്റെ കുടുംബം
സ്ത്രീധനം ആവശ്യപെട്ടു പീഡിപ്പിക്കുന്നു എന്നാണ് സരിത കോടതിയെ അറിയിച്ചത്.എന്നാല്‍
ഇത് വസ്തുത വിരുദ്ധമാണെന്ന് മുകേഷിന്റെ വീട്ടുകാര്‍ പറഞ്ഞു.നിയമപരമായി വിവാഹ മോചനം
കഴിഞ്ഞുവെന്നും ഇതിന്‍റെ രേഖകള്‍ കയ്യിലുണ്ടെന്നും അവര്‍ പറഞ്ഞു.


